ആറന്മുളയില്‍ മിച്ച ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് 38 കുടുംബങ്ങള്‍ സമരം തുടങ്ങി

മിച്ച ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ആറന്മുളയില്‍ 38 കുടുംബങ്ങള്‍ സമരം തുടങ്ങി. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിലാണ് സമരം. ഭൂമി നല്‍കാമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വാക്കു വിശ്വസിച്ച് വിമാനത്താവളത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ഇവരെ പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളും കൈയൊഴിഞ്ഞു.
Read More: ആറന്മുളയില്‍ യുവമോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം
ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവരാണ് ഇപ്പോള്‍ മിച്ചഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. വിമാനത്താവളത്തിനെതിരായ സമരം വിജയിച്ചാല്‍ ഭൂമി പതിച്ചു നല്‍കാമെന്നായിരുന്നു രാഷ.ട്രീയ പാര്‍ട്ടുകളുടെ വാഗ്ദാനം. എന്നാല്‍ സമരം വിജയിച്ചുവെങ്കിലും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇവര്‍ക്ക് ഭൂമി ലഭിച്ചിട്ടില്ല. വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ കുടില്‍കെട്ടിയാണ് ഇവര്‍ കഴിയുന്നത്. കഴിഞ്ഞ പ്രളയസമയത്ത് എല്ലാം നഷ്ടപ്പെട്ടുവെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ ദുരിതാശ്വാസവും ലഭിച്ചില്ല. വീടു നിര്‍മ്മാണത്തിനും കൃഷിക്കും ആവശ്യമായ ഭൂമി നല്‍കണമെന്നാണ് ആവശ്യം. പൊന്തന്‍പുഴ സമര സമിതി നേതാവ് ജയിംസ് കണ്ണിമല സമരപ്പന്തല്‍ ഉദ്ഘാടനം ചെയ്തു.
Read More: ആറന്മുളയിൽ 80 രോഗികൾ ആശുപത്രിയിൽ കുടുങ്ങി; ഭക്ഷണമില്ല, വെൻറിലേറ്ററിലെ ഓക്‌സിജനും തീരുന്നു
ഭൂമിക്കായി പലതവണ അപേക്ഷ നല്‍കിയെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. 38 കുടുംബങ്ങള്‍ ചേര്‍ന്ന് സമര സമിതി രൂപീകരിച്ചാണ് സമരം തുടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് സമരം നടത്തുന്നതെന്നും ആവശ്യമെങ്കില്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് കളക്ടട്രേറ്റിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സമര സമിതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here