Advertisement

ബിജെപി യുടെ പരിവര്‍ത്തന്‍ യാത്ര നാളെ തുടങ്ങും

March 4, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ യാത്ര നാളെ ആരംഭിക്കും. നാല് മേഖലകളായി തിരിച്ചാണ് യാത്ര. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യാത്രയുടെ പ്രധാന മുദ്രാവാക്യം. കോഴിക്കോട് എം.ടി.രമേശ്, പാലക്കാട് ശോഭാ സുരേന്ദ്രന്‍, എറണാകുളത്ത് എ.എന്‍.രാധാകൃഷ്ണന്‍, തിരുവനന്തപുരം മേഖലയില്‍ കെ.സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര. കാഞ്ഞിരപ്പള്ളിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും കോഴിക്കോട് സി.കെ.പത്മനാഭനും എറണാകുളത്ത് ഒ.രാജഗോപാലും പാലക്കാട് പി.കെ. കൃഷ്ണദാസും പരിവര്‍ത്തന്‍ യാത്രകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

Read Also: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സംസ്ഥാന നേതൃനിരയില്‍ അഴിച്ചുപണി

കേന്ദ്രമന്ത്രി സ്മൃതി ഇറാനി മധ്യമേഖലാ ജാഥയുടെ ഭാഗമാകും.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാനുള്ള കോടതി വിലക്ക് ഇന്ന് അവസാനിച്ചിരുന്നു. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് മൂന്ന് മാസത്തേക്ക് പത്തനം തിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി ജാമ്യവ്യവസ്ഥ നിര്‍ദേശിച്ചത്. നാളെ ആരംഭിക്കുന്ന പരിവര്‍ത്തന യാത്രയില്‍ പത്തനംതിട്ട ജില്ലയില്‍പ്പെടുന്ന ദക്ഷിണ മേഖലയിലെ യാത്ര നയിക്കുന്നത് കെ.സുരേന്ദ്രനാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള യാത്ര ആരംഭിക്കുക.

Read Also: രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു

ശബരിമല വിഷയം തന്നെയാണ് യാത്രയിലെ മുഖ്യ പ്രചരണ വിഷയം. രാഷ്ട്രീയ കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ എന്നിവയും ചര്‍ച്ചയാക്കുമെന്ന് ബിജെപി വ്യക്തമാക്കുന്നു. യാത്രയ്ക്ക് മുന്നോടിയായി ശ്രീധരന്‍പിള്ളയോടൊപ്പം കെ.സുരേന്ദ്രന്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കണ്ടിരുന്നു. ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍എസ്എസ് പിന്തുണ നിര്‍ണായകമാണ്. ഇതിനിടെ കേന്ദ്രമന്ത്രിമാരുള്‍പ്പടെ ദേശീയ നേതാക്കള്‍ പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമാകും. മാര്‍ച്ച് ഒമ്പത് മുതല്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, സദാനന്ദ ഗൗഡ എന്നിവര്‍ കേരളത്തിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here