Advertisement

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് 

March 4, 2019
Google News 0 minutes Read
heat wave

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.  കോഴിക്കോട് ജില്ലയിൽ മാർച്ച് നാലിനും അഞ്ചിനും ഉഷ്‌ണതരംഗാവസ്ഥക്ക് സാധ്യതയുണ്ട് എന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഇന്ന് അറിയിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന്  ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാമെന്നാണ് മുന്നറിയിപ്പ്.

കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.സൂര്യാതപവും കഴിഞ്ഞുള്ള അവസ്ഥയാണ് ഉഷ്ണ തരംഗം. ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാവും ഉണ്ടാവുക.

മുന്നറിയിപ്പ് ഇങ്ങനെ

04.03.2019 രാവിലെ 5.30 മുതൽ അടുത്ത 24 മണിക്കൂറുവരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം , പത്തനംതിട്ട , കൊല്ലം , തിരുവന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്

04.03.2019 രാവിലെ 5.30 മുതൽ അടുത്ത 48 മണിക്കൂറുവരെ എറണാകുളം, കോട്ടയം, ഇടുക്കി , പത്തനംതിട്ട , കൊല്ലം, തിരുവന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്

04.03.2019 രാവിലെ 5.30 മുതൽ അടുത്ത 72 മണിക്കൂറുവരെ പാലക്കാട്,എറണാകുളം, കോട്ടയം, ഇടുക്കി , പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്

04.03.2019 രാവിലെ 5.30 മുതൽ അടുത്ത 96 മണിക്കൂറുവരെ പാലക്കാട്,എറണാകുളം, കോട്ടയം, ഇടുക്കി , പത്തനംതിട്ട , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്

മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു.
– പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക്  3  വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
– രോഗങ്ങള്‍ ഉള്ളവര്‍11 മുതല്‍3  വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
– പരമാവധി ശുദ്ധജലം കുടിക്കുക
– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
– വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

പൊതുജനങ്ങൾ ഈ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങൾ ഈ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.  തൊഴിൽ ദാതാക്കളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം.

കേരളത്തില്‍ ചില ഇടങ്ങളില്‍ ശനിയാഴ്ച  ഉയര്‍ന്ന താപനില 1.6 മുതല്‍ 3 ഡിഗ്രീ വരെ ശരാശരിയില്‍ നിന്നും കൂടുതല്‍ ആയിരുന്നു. ഇതില്‍ തന്നെ വടക്കന്‍ കേരളത്തിലെ ഒരു സ്ഥലത്ത് ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 4.4 ഡിഗ്രീ കൂടുതലായിരുന്നു.   കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3.9 ഡിഗ്രീയും, ആലപ്പുഴയില്‍ 1.4ഡിഗ്രീയും, കോട്ടയത്ത്‌ 1.3ഡിഗ്രീയും ഉയര്‍ന്ന അളവില്‍ ആണ് അനുഭവപെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here