സമാധാനത്തിനുളള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ത്യന്‍ വിംഗ് കമാന്‍ഡറെ മോചിപ്പിച്ച പാക്കിസ്താന്‍ നടപടിയെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. അതിന് പിന്നാലെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പേര് സമാധാനത്തിനുളള നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കണമെന്ന് രീതിയില്‍ ആവശ്യങ്ങളുയര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനങ്ങളും പിന്നീടുണ്ടായി. എന്നാല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് ഇമ്രാന്‍ ഖാന്‍ തന്നെ വ്യക്തമാക്കി.
കശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നവര്‍ക്കും അവിടെ സമാധാനത്തിനും ജനവികസനത്തിനും വേണ്ടി വഴിയൊരുക്കുന്നവര്‍ക്കുമാണ് അതിനുള്ള അര്‍ഹതയെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു.പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക്കിസ്താന്‍ ദേശീയ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍ എത്തിയത്.
I am not worthy of the Nobel Peace prize. The person worthy of this would be the one who solves the Kashmir dispute according to the wishes of the Kashmiri people and paves the way for peace & human development in the subcontinent.
— Imran Khan (@ImranKhanPTI) March 4, 2019
”സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനല്ല. കശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നവര്‍ക്കും അവിടെ സമാധാനത്തിനും ജനവികസനത്തിനും വേണ്ടി വഴിയൊരുക്കുന്നവര്‍ക്കുമാണ് അതിനുള്ള അര്‍ഹത”- അദ്ദേഹം പറഞ്ഞു.
Read More: ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണമെന്ന് പാക് അസംബ്ലിയില്‍ പ്രമേയം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിച്ചതും ഇന്ത്യന്‍ വൈമാനികനെ ഇന്ത്യക്ക് കൈമാറിയതും ഇമ്രാന്‍ ഖാന്റെ നിര്‍ണ്ണായക നീക്കമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് സമാധാനത്തിലുള്ള നൊബേല്‍ നല്‍കണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കുന്നതിനെ അനുകൂലിച്ചും പരിഹസിച്ചും ട്വീറ്റുകളും വന്നിരുന്നു. ഇമ്രാന്‍ ഖാന് നൊബേല്‍ നല്‍കണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണിതെന്നായിരുന്നു മറുഭാഗം പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here