പാക്കിസ്ഥാന് ഇറാന്റെ മുന്നറിയിപ്പ്

പാക്കിസ്ഥാന് ഇറാന്റെ മുന്നറിയിപ്പ്. തീവ്രവാദം അവസാനിപ്പിക്കാന്‍ നടപടി എടുക്കണം. പാക്കിസ്ഥാന്‍ നടപടി എടുത്തില്ലെങ്കില്‍ ആ ജോലി ഏറ്റെടുക്കേണ്ടി വരും. പാക്കിസ്ഥാന്‍ ഇറാനിലേക്ക് ഭീകരവാദം കയറ്റി അയക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയും പാക്കിസ്ഥാന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ സായുധ സേനയായ ഐ ആര്‍ ജി സിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രതികാര നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാക്കിസ്ഥാന്‍ ജെയ്ഷുല്‍ അദല്‍ ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ ആര്‍ ജി സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജഅ്ഫരി ആവശ്യപ്പെട്ടിരുന്നു. ബലൂചിസ്ഥാനിലെ സിസ്താനില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനെതിരെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയായിരുന്നു ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here