കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് അവസാനിച്ചു

ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നത് ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചു. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി കെ സുരേന്ദ്രനെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്. 23ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അന്ന് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. ജാമ്യവ്യവസ്ഥയിലാണ് ഈ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കെ ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി നേരെത്തെ തള്ളിയിരുന്നു.