Advertisement

ലാല്‍ജോസിന്‍റെ പുതിയ ചിത്രത്തില്‍ ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങള്‍

March 4, 2019
Google News 1 minute Read

കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇന്ന് തലശ്ശേരിയില്‍ ആരംഭിക്കും. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായൺ, ജി പ്രജിത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നിവിൽ പോളി നായകനായെത്തിയ ചിത്രം ‘ഒരു വടക്കൻ സെൽഫി’ സംവിധാനം ചെയ്തത് ജി പ്രജിത് ആണ്. ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി രണ്ട് പുതുമുഖങ്ങളെയും ലാൽ ജോസ് പരിചയപ്പെടുത്തുന്നുണ്ട്.

Read Moreതുറമുഖം; രാജീവ് രവിയുടെ പുതിയ ചിത്രത്തില്‍ നിവിനും നിമിഷാ സജയനും

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിന്റെ ഇതിവ‍ൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രാഹകൻ എസ് കുമാർ. സംഗീതം  ബിജിബാൽ. കലാസംവിധാനം അജയൻ മാങ്ങാട്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘുരാമവർമ്മ.

Read More:   നിമിഷയ്ക്ക് ഗ്ലാമറില്ലെന്ന് അവര്‍ പറഞ്ഞു,ഈ അവാര്‍ഡ് മധുര പ്രതികാരം; സൗമ്യാ സദാനന്ദന്‍

സൗണ്ട് ഡിസൈൻ രംഗനാഥ് രവി.  മേക്കപ്പ് പാണ്ഡ്യൻ. കോസ്റ്റ്യൂംസ് സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി. സ്റ്റിൽസ് മോമി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here