നിമിഷയ്ക്ക് ഗ്ലാമറില്ലെന്ന് അവര്‍ പറഞ്ഞു,ഈ അവാര്‍ഡ് മധുര പ്രതികാരം; സൗമ്യാ സദാനന്ദന്‍

2018ലെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയതിലൂടെ നിമിഷാ സജയന്‍ ഒരു സമയത്ത് നിമിഷയെ മാനസികമായി തളര്‍ത്തിയവര്‍ക്ക് മറുപടി നല്‍കിയതായി സംവിധായിക സൗ സദാനന്ദന്‍. തന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ചില ഫാന്‍സ് അസോസിയേഷനുകളില്‍പ്പെട്ടവരും പ്രേക്ഷകരും നിമിഷയുടെ അപ്പിയറന്‍സിനെയും സിനിമയിലെ നായകന്റെ അപ്പിയറന്‍സിനെ കുറിച്ചും താരതമ്യം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നിമിഷ കരഞ്ഞ്കൊണ്ട് ഇക്കാര്യം എന്നോട് പങ്കുവയ്ക്കുകയും ചെയ്തെന്ന് സൗമ്യ സദാനന്ദന്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
നിമിഷയിലെ നല്ല ആത്മാവിനെ ആ കമന്റുകള്‍ വേദനിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് നിമിഷയെ ഞാന്‍ സമാധാനപ്പെടുത്തി. സച്ചിന്റെ കരിയറിനെ കുറിച്ച് പറഞ്ഞാണ് നിമിഷയ്ക്ക് ഞാന്‍ ആശ്വാസം പകര്‍ന്നത്. സച്ചിനെ പോലെ ഇപ്പോള്‍ ഡബിള്‍ സെഞ്ച്വറി അടിച്ചാണ് നിമിഷ നില്‍ക്കുന്നത്. അന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം അര്‍ഹിക്കുന്ന മറുപടിയാണ് നിമിഷ നല്‍കിയതെന്നും സൗ സദാനന്ദന്‍ പറയുന്നു.


സൗ സദാനന്ദന്‍ സംവിധാനം ചെയ്ത മംഗല്യം തന്തുനാനേന എന്ന ചിത്രത്തിലാണ് നിമിഷ സജയന്‍ അഭിനയിച്ചത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More