Advertisement

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഇന്ന് ജമ്മുകാശ്മീരില്‍

March 4, 2019
Google News 1 minute Read
sunil arora

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഇന്ന് ജമ്മു കാശ്മീരിൽ. ലോക്സഭാ, നിയമസഭാ തെരെഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനാകുമൊ എന്ന് കമ്മീഷൻ പരിശോധിക്കും. വിവിധ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സുരക്ഷാകാര്യങ്ങളും കമ്മീഷൻ വിലയിരുത്തും.

മാര്‍ച്ച് ആറിനോ ഏഴിനോ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. ഏപ്രില്‍ 12-ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മെയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമപരിഗണനയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here