കോഴിക്കോട് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി(വീഡിയോ)

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെയാണ് സംഭവം.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read More: മധ്യവയസ്‌കനെ കാട്ടാന അടിച്ചുകൊന്നു
ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു തൊട്ടുമുക്കത്തെ ജനവാസ മേഘലയിൽ കാട്ടാനയെത്തിയത്. ജോലിക്കെത്തിയ ടാപ്പിങ് തൊഴിലാളികളാണ് ആനയെ ആദ്യം കണ്ടത്. കഴിഞ്ഞ ദിവസം സമീപപ്രദേശമായ ഊർങ്ങാട്ടേറിലയിലും കാട്ടാനകൾ ഇറങ്ങിയിരുന്നു. അതിലെ ഒരാന കൂട്ടം തെറ്റി തൊട്ടുമുക്കാത്തെത്തിയതാവും എന്നാണ് നാട്ടുകാർ പറയുന്നത്.
Read More: കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു
മലയോര മേഖലയായ തൊട്ടുമുക്കത്ത് കാട്ടുപന്നികളുടെ ശല്യവും ഉണ്ടാവാറുണ്ട്. എന്നാൽ ആന എത്തുന്നത് ഇത് ആദ്യമായാണ്. ആളപായമില്ലെങ്കിലും നിരവധി പെരുടെ കൃഷി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തിരുവമ്പാടിയിലെ ജോർജ് എം.തോമസ് എം.എൽ എ യുടെ വീടിനു സമീപവും ആന എത്തിയിരുന്നു. ആനയെ കണ്ടതോടെ പ്രാദേശവാസികൾ പരിഭ്രാന്തിയിലാണ്. വനത്തിൽ അനുഭവപ്പെടുന്ന കനത്ത ചൂട് കാരണമാവാം ആനകൾ നാട്ടുലേക്ക് എത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അരീക്കോട് വനം വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ എത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here