ഇന്ന് ഭാരത് ബന്ദ്

വനഭൂമിയിൽ നിന്ന് പത്ത് ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഉത്തരവിനെതിരെ ഇന്ന് ഭാരത് ബന്ദ്. ആദിവാസി സംഘടനകൾ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന് ദളിത് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും സംസ്ഥാന സർക്കാരുകളോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം എന്നാണ് സമരക്കാരുടെ ആവശ്യം. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ്,പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബന്ദ് ശക്തമാകും എന്നാണ് റിപ്പോർട്ടുകൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here