നെടുമ്പാശ്ശേരിയില്‍ മൂന്ന് കോടിയുടെ ഹാഷിഷ് പിടിച്ചു

നെടുമ്പാശേരി വിമാനത്താവളം വഴി മാലിയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്ന് മൂന്ന് കോടിയുടെ ഹാഷിഷ് പിടിച്ചു. മൂന്ന് കിലോയിലേറെ തൂക്കം വരും. ഇന്ന് പുലർച്ചെയാണ് സംഭവം. മാലി സ്വദേശി ശോഭ മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
എയർ ഇന്ത്യ വിമാനത്തിലാണ് പ്രതി മാലിയിലേക്ക് പോകാനെത്തിയത്. സ്യൂട്ട് കേസിനടിയിൽ 3.120 കിലോ ഗ്രാം ഹാഷിഷ് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ലഹരിക്കടത്ത് മാഫിയയിലെ കണ്ണിയാണ് പിടിയിലായെന്നാണ് സൂചന. ഇയാളെ കസ്റ്റംസ് സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here