വൃദ്ധരായ വിദേശ സഞ്ചാരി ദമ്പതികള്‍ക്ക് ടൊയ് ലറ്റ് സൗകര്യം നല്‍കാതെ പെട്രോള്‍ പമ്പ് ഉടമ

അതിഥി ദേവോ ഭവ; ഇത് ഒരു സംസ്കാരമായിരുന്നു. ഭൂതകാലത്തില്‍ തന്നെ പറയണം. കാരണം ഇപ്പോള്‍ ഇത്തരം സംസ്കാരം പാഠപുസ്തകങ്ങളില്‍ മാത്രമേയുള്ളൂ എന്നത് കൊണ്ട് തന്നെ. നമ്മുടെ നാട്ടിലെത്തുന്ന വിദേശികളും അതിഥികള്‍ തന്നെയാണ്. അവരോട് നമ്മള്‍ തദ്ദേശീയര്‍ കാണിക്കുന്ന പെരുമാറ്റം നമ്മുടെ ടൂറിസത്തെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ഈ വീഡിയോ ഒന്ന് കാണണം. കോട്ടയം- കുമളി റോഡിലെ പെട്രോള്‍ പമ്പാണിതെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ആണിത്.
പെട്രോള്‍ പമ്പിലെ ടൊയ്ലറ്റ് ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ച വിദേശസഞ്ചാരികളായ വൃദ്ധദമ്പതികളോട് ഉടമ പറയുന്നത് ഇത് ഇവിടുത്തെ ജീവനക്കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതെന്നാണ്. അവിടെ ഉണ്ടായിരുന്ന ഒരു മലയാളി പെട്രോള്‍ പമ്പ് ഉടമയുടെ പ്രതികരണം മൊബൈലില്‍ പകര്‍ത്താന്‍ ആരംഭിച്ചതോടെ വെള്ളത്തിന് ക്ഷാമം നേരിടുന്നതിനാലാണെന്നായി മറുപടി. മൊബൈലില്‍ ഇത് ചിത്രീകരിക്കുന്നതിനെതിരെ മോശമായ ഭാഷയില്‍ ഇയാള്‍ പ്രതികരിക്കുന്നുമുണ്ട്.
അവസാനം ടൊയ്ലറ്റ് ഉപയോഗിക്കാനാകാതെ വിദേശികള്‍ ഇവിടെ നിന്ന് മടങ്ങുന്നതും വീഡിയോയില്‍ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here