സമുദ്രാതിര്‍ത്തി ഭേദിക്കാനുള്ള ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ ശ്രമം തടഞ്ഞതായി പാക് നാവിക സേന; വീഡിയോ പുറത്തുവിട്ടു

സമുദ്രാതിര്‍ത്തി ഭേദിക്കാനുള്ള ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ ശ്രമം തടഞ്ഞതായി പാക്കിസ്ഥാന്‍ നാവിക സേന. തങ്ങളുടെ പ്രത്യേക കഴിവ് ഉപയോഗിച്ച് ജലാതിര്‍ത്തി ഭേദിക്കാനുള്ള ഇന്ത്യന്‍ ശ്രമത്തെ തടഞ്ഞതായി നാവിക സേന അവകാശപ്പെടുന്നു. വെള്ളത്തിലൂടെ അന്തര്‍വാഹിനി കടന്നുപോകുന്നതിന്റെ വീഡിയോയും നാവിക സേന പുറത്തുവിട്ടു. ആകാശത്തുനിന്നും നാവിക സേന പകര്‍ത്തിയ വീഡിയോയാണ് പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ഈ വീഡിയോ 2016 ല്‍ പുറത്തുവന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ അന്തര്‍വാഹിനിയെ ആക്രമിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും അത് ചെയ്യാതിരുന്നത് സമാധാനമാണ് ആവശ്യമെന്ന പാക്കിസ്ഥാന്റെ നയം മുന്‍നിര്‍ത്തിയാണെന്നും പാക് നാവിക സേന പറയുന്നു.

അതേസമയം, വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരുന്നതായി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 2016 ല്‍ ഇന്ത്യന്‍ അന്തര്‍വാഹിനി സമാനമായ മറ്റൊരു ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് പുറത്തുവന്ന വീഡിയോ ആണോ ഇതെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More