സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗദി കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചു

സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗദി കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചു. ഇത് ആദ്യമായാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു സൗദി കമ്പനി ലൈസന്‍സ് നേടുന്നത്. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ നല്‍കുന്ന ലൈസന്‍സാണിത്. മൂവി എന്ന ബ്രാന്‍ഡ് പേരില്‍ അറിയപ്പെടുന്ന അല്‍ജീലുല്‍ ഖാദിം എന്ന കമ്പനിയാണ് പുതിയ ലൈസന്‍സ് നേടിയത്. മീഡിയ മന്ത്രിയും ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ തുര്‍ക്കി അല്‍ ശബാനയാണ് കമ്പനിക്ക് ലൈസന്‍സ് കൈമാറിയത്.
Read Also: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; സൗദിയിലുണ്ടായത് ഒന്നരലക്ഷത്തിലേറെ അപകടങ്ങള്‍
സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിന് ശ്രമിക്കുന്ന സൗദി കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ചതായും മന്ത്രി അറിയിച്ചു.ഫവാസ് അല്‍ ഹുഖൈര്‍ കമ്പനിക്ക് കീഴിലുള്ള അല്‍ജീലുല്‍ ഖാദിം കമ്പനി വിദേശ സ്ഥാപനമായ ദി ലൈറ്റ് കമ്പനയിയുമായി പങ്കാളിത്തം സ്ഥാപിച്ച് ജിദ്ദയിലെ അറബ് മാളില്‍ ആദ്യ തിയേറ്റര്‍ തുറക്കും. ജിദ്ദ ,റിയാദ് ,ദമാം എന്നിവിടങ്ങളില്‍ ആകെ അന്‍പത് സ്‌ക്രീനുകള്‍ അടങ്ങിയ ആറ് തിയേറ്ററുകള്‍ ഈ വര്‍ഷം സ്ഥാപിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here