Advertisement

ലോകത്തിലെ പത്ത് വന്‍ശക്തികളുടെ പട്ടികയില്‍ സൗദി അറേബ്യയും

March 5, 2019
Google News 1 minute Read

ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് സൗദി അറേബ്യയും. യു.എസ് ന്യൂസ്   ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട്   നടത്തിയ പഠനത്തില്‍ ഒന്‍പതാമതാണ് സൗദി അറേബ്യയുടെ സ്ഥാനം. രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസവും സൗദി വളര്‍ച്ച രേഖപ്പെടുത്തി. ലോകത്തെ വന്‍ശക്തി രാജ്യങ്ങളില്‍ സൗദി അറേബ്യ ഒമ്പതാം സ്ഥാനത്താണെന്ന് അമേരിക്കയില്‍ നടത്തിയ പഠനം വ്യക്തമാക്കി.

Read Also: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; സൗദിയിലുണ്ടായത് ഒന്നരലക്ഷത്തിലേറെ അപകടങ്ങള്‍

യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട്’ എന്ന മാഗസിന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് സൗദിയുടെ സ്ഥാനം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മധ്യ പൗരസ്ത്യ ദേശത്തെ ഭീമന്‍ എന്നും മാഗസിന്‍ സൗദിയെ വിശേഷിപ്പിച്ചിട്ടുണ്ട്.അമേരിക്ക, റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിയ വന്‍രാഷ്ട്രങ്ങള്‍. ആദ്യ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയാണ് മാഗസിന്‍ തയാറാക്കിയത്.80 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ വിശകലനങ്ങള്‍ക്കു ശേഷമാണ് വന്‍ശക്തികളായ 10 രാജ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Read Also; പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി റദ്ദാക്കി; ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി

സൗദി അറേബ്യക്ക് തൊട്ടുമുന്നിലായി എട്ടാമതാണ് ഇസ്രായേലിന്റെ സ്ഥാനം. അതിവേഗം രാഷ്ട്രീയ, സൈനിക കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ സൗദിക്കുള്ള കഴിവ്, പ്രശ്നങ്ങളെ മറികടക്കാനുള്ള സാമര്‍ഥ്യം എന്നിവയും പഠനത്തില്‍ പരിഗണിച്ചിട്ടുണ്ട്. മേഖലയിലും, അന്താരാഷ്ട്ര തലത്തിലും സൗദിക്കുള്ള സ്വാഭാവികമായ സ്ഥാനമാണ് പഠനത്തില്‍ പ്രതിഫലിക്കുന്നതെന്ന് മാഗസിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് സൗദി എന്നും മാഗസിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട് . വിദേശ നാണയ ശേഖരം ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യം കൂടിയാണ് സൗദി അറേബ്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here