Advertisement

ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാന്‍ മന്ത്രി; പ്രതിഷേധം

March 5, 2019
Google News 0 minutes Read

ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം. പാക്കിസ്ഥാനിലെ ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവും പഞ്ചാബ് സാംസ്‌കാരിക മന്ത്രിയുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് മന്ത്രി ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവരെന്നു വിശേഷിപ്പിച്ചത്.

തങ്ങള്‍ മുസ്‌ലീങ്ങളാണ്. തങ്ങള്‍ക്കൊരു കൊടിയുമുണ്ട്. മൗലാനാ അലിയയുടെ ധീരതയുടെ കൊടി, ഹസ്രത് ഉംറയുടെ സാമര്‍ത്ഥ്യത്തിന്റെ കൊടി. നിങ്ങള്‍ക്ക് ആ കൊടിയില്ലെന്ന് ഫയാസുല്‍ പറഞ്ഞു. തങ്ങളേക്കാള്‍ ഏഴുമടങ്ങ് കരുത്തരാണ് നിങ്ങളെന്ന മിഥ്യാധാരണയോടെ പ്രവര്‍ത്തിക്കേണ്ട. തങ്ങള്‍ക്കുള്ളതൊന്നും ഹിന്ദുക്കള്‍ക്കില്ല. ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും ഫയാസുല്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു മതത്തെ ആക്രമിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചൗഹാനെ വിമര്‍ശിച്ചുകൊണ്ട് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി പറഞ്ഞു. ഹിന്ദു പൗരന്മാരും രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ചവരാണ്. സഹിഷ്ണുതയുടേയും ആദരവിന്റേയും സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രിയുടേത്. ഒരുതരത്തിലുള്ള മതസ്പര്‍ദ്ധയും അനുവദിച്ചുകൊടുക്കാനാവില്ലെന്നും മസാരി വ്യക്തമാക്കി.

അതേസമയം, ഫയാസുല്‍ ഹസനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് നയീമുല്‍ ഹഖ് പറഞ്ഞു, സര്‍ക്കാറിലെ മുതിര്‍ന്ന നേതാവിന്റെ ഈ അസംബന്ധം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here