അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം

indian army

അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം ആക്രമിച്ചത്.  വെടിവയ്പ് നാലര വരെ നീണ്ടു. ഇന്നലെ രാവിലെയും ഇതേ മേഖലയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയോടെ, രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ തുടർച്ചയായി വെടിയുതിർത്തിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതേസമയം പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു .നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More