Advertisement

കര്‍ണാടകയില്‍ കോണ്‍ഗ്രസിനോട് 10 സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഡിഎസ്

March 6, 2019
Google News 10 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസ് പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ പലതുമാണ് ജെഡിഎസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. രാഹുല്‍ഗാന്ധി അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും ദേവഗൗഡ പറഞ്ഞു.കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും രാഹുല്‍ഗാന്ധിയും ദേവഗൗഡയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ദേവഗൗഡയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.28 ലോക്‌സഭ സീറ്റുകളുള്ള കര്‍ണാടകയില്‍ നേരത്തെ 12 സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് ഇന്നത്തെ ചര്‍ച്ചയില്‍ ജെഡിഎസ് ആവശ്യം 10 സീറ്റുകളിലേക്കായി ചുരുക്കിയത്. സീറ്റ് വിഷയത്തില്‍ കെ സി വേണുഗോപാലും ഡാനിഷ് അലിയുമായി സംസാരിച്ച ശേഷം രാഹുല്‍ ഗാന്ധി അന്തിമതീരുമാനമെടുക്കുമെന്നും മാര്‍ച്ച് 10 ന് മുമ്പായി തീരുമാനമുണ്ടാകുമെന്നും ദേവഗൗഡ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here