മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമവുമായി സൗദി

ഗാര്‍ഹിക തൊഴില്‍ പീഡനങ്ങള്‍ക്കെതിരെയും മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സൗദി പുതിയ നിയമം കൊണ്ടുവരുന്നു. നിയമലംഘകര്‍ക്കെതിരെയുള്ള നടപടി കര്‍ക്കശമാക്കാന്‍ നിയമത്തിന്‍റെ കരട് രൂപം തയ്യാറായി വരികയാണെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

Read Moreസൗദിയില്‍ ഒരു വര്‍ഷത്തിനിടെ കണ്ടെത്തിയത് 900 വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍

ഗാര്‍ഹിക തൊഴിലാളികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. സൗദി പബ്ലിക്‌ പ്രോസിക്യൂഷനും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും ഇതുസംബന്ധമായ കരട് നിയമം തയ്യാറാക്കി വരികയാണെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ഹൌസ് ഡ്രൈവര്‍മാര്‍, വീട്ടു വേലക്കാര്‍ തുടങ്ങി ഗാര്‍ഹിക തൊഴിലാളികളെയും രക്ഷിതാക്കള്‍ ഉള്‍പ്പെടെ മുതിര്‍ന്ന പൌരന്മാരെയും ഉദ്ദേശിച്ചാണ് പ്രധാനമായും പുതിയ നിയമം കൊണ്ടുവരുന്നത്. ഇവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷാനടപടി കൂടുതല്‍ കര്‍ക്കശമാക്കാനാണ് നീക്കം.

Read More: സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗദി കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചു

തൊഴിലാളികള്‍ക്കിടയില്‍ വിവേചനം ഇല്ലാതിരിക്കുക, അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലുടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പുതിയ നിയമം കാരണമാകുമെന്നാണ് വിലയിരുത്തല്‍. മാതാപിതാക്കള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം നല്‍കാന്‍ മക്കളെ പ്രേരിപ്പിക്കാനും ഈ നിയമം കാരണമാകുമെന്നാണ് നിയമവിദഗ്ദര്‍ വിലയിരുത്തുന്നു. വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ഇതുപോലെ കര്‍ശനമായ നിയമം സൗദിയിലുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More