പാക് വാദം തള്ളി ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന പാകിസ്ഥാന്റെ വാദം തള്ളി ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ബാലാകോട്ടിലെ ഭീകരക്യാമ്പുകൾ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങൾ. ഇന്ത്യൻ നാവിക സേനയുടെ സമുദ്രാതിർത്തി ലംഘനം സ്ഥാപിക്കാൻ പാകിസ്ഥാൻ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണരേഖയിൽ നിന്ന് 65 കിമി അകലെ 50 ഹെക്ടറോളം പരന്ന് കിടക്കുന്ന ജെയ്‌ഷെ ക്യാമ്പുകളിൽ സ്‌ഫോടനമുണ്ടാക്കിയതിന്റെ ആഘാതം വ്യക്തമാക്കുന്നതാണ് ഉപഗ്രഹ ചിത്രങ്ങൾ. വ്യോമാക്രമണത്തിൽ പ്രധാനകെട്ടിടത്തിന്റെ മേൽക്കൂരയിൽ തുളകൾ വീണത് ചിത്രത്തിൽ കാണാം. പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ജെയ്ഷ്-ഇ-മുഹമ്മദിന്റെ പരിശീലന ക്യാമ്പ് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ തകർത്തെന്ന വാദം തള്ളുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here