‘ഇവിടെ ജനിക്കാന്‍ ഇനിയും പാടാന്‍ ഇനിയുമൊരു ജന്മം കൊടുക്കുമോ?’; കലാഭവന്‍ മണിയുടെ ഓര്‍മയില്‍ വിനയന്‍

മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണി മരിച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷമായി. മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മണിയുടെ മൂന്നാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.
ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിനയന്‍ മണിയെ അനുസ്മരിച്ചത്. ‘ഇവിടെ ജനിക്കുവാന്‍ ഇനിയും പാടുവാന്‍ ഇനിയൊരു ജന്മം കൊടുക്കുമോ’ എന്ന കുറിപ്പോടെ മണി പാടുന്ന ഒരു ചിത്രത്തിനൊപ്പം വീഡിയോയും വിനയന്‍ പങ്കുവെച്ചു. മണിയുടെ ചിത്രത്തോടൊപ്പമുള്ള ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Read more: ഓര്‍മ്മകള്‍ക്കും, ദുരൂഹതകള്‍ക്കും മൂന്നാണ്ട്
കലാഭവന്‍ മണിയെ നായകനാക്കി നിരവധി സിനിമ സംവിധാനം ചെയ്ത വ്യക്തികൂടിയാണ് വിനയന്‍. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ മണിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രവും വിനയന്‍ സംവിധാനം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here