Advertisement

ജമ്മു കാശ്മീരിൽ സ്‌ഫോടനം; 18 പേർക്ക് പരിക്ക്

March 7, 2019
Google News 7 minutes Read
transformer blast killed 11 in Rajasthan blast at NTPC plant uttar prades NTPC blast death toll touches tenh NTPC plant blash death toll touches 26

ജമ്മു കാശ്മീരിൽ സ്‌ഫോടനം. ഗ്രനേഡ് സ്‌ഫോടനത്തിൽ 18 പേർക്ക് പരിക്ക്. ജമ്മുവിലെ ബസ് സ്റ്റാൻഡിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഭീകരവാദികൾ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടത്തുന്നത്. സ്‌ഫോടനം നടന്ന ബിസി റോഡ് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. അക്രമിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

Read Also : പുൽവാമയിൽ വീണ്ടും സ്‌ഫോടനം

സ്‌ഫോടനത്തിൽ പരിക്കേറ്റവരെ അടുത്തിള്ള മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ എസ്ആർടിസി ബസിന്റെ വിൻഡ്‌സ്‌ക്രീൻ തകർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാകാമെന്ന് പൊലീസ് വിലയിരുത്തുന്നു.

ബസ് സ്റ്റാൻഡിന് പുറത്തുനിന്നും ആക്രമി ഗ്രനേഡ് എറിയുകയായിരുന്നു. ആ സമയത്ത് ബസ്സിന് സമീപം അഞ്ച് പേർ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമസംഭവങ്ങളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഈ ആക്രമണത്തെ കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here