പാക്കിസ്ഥാനില്‍ തീവ്രവാദി ബന്ധമുള്ള 121 പേര്‍ കസ്റ്റഡിയില്‍; 180 മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു

തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് 121 പേരെ പാക് സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തു. 180 ഓളം മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. പാക് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സുരക്ഷാ ഏജന്‍സികളാണ് 121 പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മദ്രസയെ കൂടാതെ ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കാത്തതിന്റെ പേരില്‍ പാകിസ്താനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയും മറ്റ് ലോകരാജ്യങ്ങളും പാക് സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ശക്തമായ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here