Advertisement

ഇടക്കാല സിബിഐ ഡയറക്ടർ നിയമനം; പ്രസ്താവനയിൽ വസ്തുതാപരമായ തെറ്റു പറ്റിയതായി പ്രശാന്ത് ഭൂഷൻ

March 7, 2019
Google News 1 minute Read

ഇടക്കാല സിബിഐ ഡയറക്ടർ നിയമനം സംബന്ധിച്ച പ്രസ്താവനയിൽ വസ്തുതാപരമായ തെറ്റു പറ്റിയതായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. കോടതി അലക്ഷ്യ ഹർജി പരിഗണിക്കവേ സുപ്രീംകോടതി യിലാണ് ഭൂഷൻ തെറ്റു സമ്മതിച്ചത്.നാഗേശ്വർ റാവുവിന്റെ നിയമനം സെലക്ഷൻ സമിതിയുടെ സമ്മതത്തോടെ അല്ലെന്നായിരുന്നു ഭൂഷന്റെ ട്വീറ്റ്.

Read Also : ഇടക്കാല സിബിഐ ഡയറക്ടർ ആയിരുന്ന നാഗേശ്വര റാവുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഇടങ്ങളിൽ റെയ്ഡ്

ഭൂഷൻ തെറ്റു സമ്മതിച്ചതിനാല് കോടതി അലക്ഷ്യ ഹർജി പിൻവലിക്കാൻ തയ്യാറാണെന്ന് അറ്റോര്ണിജനറൽ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറണം എന്ന ഭൂഷന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര തള്ളി.

Read Also : റിഷികുമാർ ശുക്ല പുതിയ സിബിഐ ഡയറക്ടർ

എന്നാല്‍ ജഡ്ജിയുടം പിന്മാറ്റം ആവശ്യപ്പെട്ടതില്‍ മാപ്പ് പറയാന്‍ തയ്യാറാല്ലെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഹർജിയിൽ കക്ഷി ചേർക്കണമെന്ന മാധ്യമ പ്രവർത്തകൻ എൻ റാം ഉൾപെടെ ഉള്ളവരുടെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും. കോടതിയുടെ പരിഗണനയിൽ ഉള്ള കേസുകളിൽ അഭിഭാഷകർ മാധ്യമങ്ങളിൽ പ്രസ്താവന നടത്തുന്നതിന്റെ നിയമവശവും കോടതി പരിശോധിക്കും. അടുത്ത മാസം 3 നു വാദം തുടരും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here