Advertisement

ബിസിസിഐ പുതിയ വേതനക്കരാര്‍ പ്രഖ്യാപിച്ചു; കോഹ്‌ലി,രോഹിത്,ബുംറ എ പ്ലസ്സുകാര്‍

March 8, 2019
Google News 9 minutes Read

 

ഇന്ത്യയുടെ പുരുഷ,വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പുതിയ വാര്‍ഷിക വേതന കരാര്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, എന്നിവര്‍ മാത്രമാണ് എ പ്ലസ്സ് ഗ്രേഡില്‍ ഇടം നേടിയത്. ശിഖര്‍ ധവാനെയും ഭുവനേശ്വര്‍ കുമാറിനെയുമാണ് എ പ്ലസ്സില്‍ നിന്നും ഒഴിവാക്കിയത്. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്  ധോണി എ ഗ്രേഡില്‍ തന്നെ തുടരും.

ധോണിക്ക് പുറമെ അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, ഇഷാന്ത് ശര്‍മ്മ, ഋഷഭ് പന്ത്, മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവര്‍ എ ഗ്രേഡ് താരങ്ങളുടെ പട്ടികയിലുണ്ട്.

ഗ്രേഡ് എയില്‍ ഋഷഭ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയ തീരുമാനം. കൂട്ടത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് യുവതാരം ഋഷഭ് പന്താണ്. കഴിഞ്ഞ തവണത്തെ കരാറില്‍ പോലും ഇല്ലാതിരുന്ന ഋഷഭ് പന്ത് ഇത്തവണ ഗ്രേഡ് എ കരാറിലെത്തി. അഞ്ച് കോടി രൂപയാണ് എ ഗ്രേഡ് താരങ്ങളുടെ പ്രതിഫലം.

വനിതാ ക്രിക്കറ്റ് ടിം അംഗങ്ങളില്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡിലുള്ളത്. എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് 7 കോടി, എ ഗ്രേഡിലുള്ളവര്‍ക്ക് 5 കോടി, ബി ഗ്രേഡിലുള്ളവര്‍ക്ക് 3 കോടി, സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി എന്ന രീതിയിലാണ് പുരുഷ ക്രിക്കറ്റ് ടീമിനുള്ള വാര്‍ഷിക വരുമാനം ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

അതേ സമയം, വനിതാ താരങ്ങള്‍ക്ക് ഗ്രേഡ് എ 50 ലക്ഷം, ഗ്രേഡ് ബി 30 ലക്ഷം, ഗ്രേഡ് സി 10 ലക്ഷം എന്ന കണക്കിലാണ് വാര്‍ഷിക വരുമാനം തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here