Advertisement

‘അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയൂ; തീവ്രവാദിയായ ബാബറിന്റേ പേരില്‍ വേണ്ട’:അയോധ്യയിലെ സന്യാസി

March 8, 2019
Google News 1 minute Read

മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയുന്നതിന് സ്ഥലം വിട്ടു നല്കാമെന്ന് അയോധ്യയിലെ സന്യാസി. എന്നാല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റേ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കില്ല. ബാബര്‍ തീവ്രവാദിയും അന്യദേശക്കാരനുമായിരുന്നു. ബാബറിന്റെ പേരില്‍ അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും സന്യാസി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

കലാമിന്റെ പേരില്‍ ഡോ.എ പി ജെ അബ്ദുള്‍ കലാം മസ്ജിദ് എന്ന പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്‍കും. ബാബറി ഭൂമി തര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി സമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സന്യാസി കൂട്ടിച്ചേര്‍ത്തു. അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് മൂന്നംഗ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയായിരുന്നു സന്യാസിയുടെ പ്രതികരണം.

Read more: അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്; മൂന്നംഗ സമിതിയെ നിയോഗിച്ചു

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ളയാണ് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എട്ടാഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഫൈസാബാദാണ് വേദിയാകുക. നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്നും നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം തുടങ്ങണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടുവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിര്‍ണ്ണായക ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here