Advertisement

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ ഭാര്യക്ക് സ്ഥിരനിയമന ഉത്തരവ് ലഭിച്ചു

March 8, 2019
Google News 0 minutes Read

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമന ഉത്തരവ് മന്ത്രി കെ രാജു വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് കൈമാറി. തൃക്കേപ്പറ്റയിലെ തറവാട്ടുവീട്ടിലെത്തിയാണ് മന്ത്രി നിയമന ഉത്തരവ് നല്‍കിയത്.

നാല്‍പത്തഞ്ച് ദിവസത്തിനുളില്‍ സര്‍വകലാശാല അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവില്‍ പറയുന്നു. നിലവില്‍ ഷീന യൂണിവേഴ്‌സിറ്റിയില്‍ അതേ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരികയാണ്.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ കൊല്ലപ്പെട്ടത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വസന്തകുമാര്‍ ഉള്‍പ്പെടെ 40 സൈനികരാണ് കൊല്ലപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here