ജമ്മു കാശ്മീരിലെ ഗ്രനേഡ് ആക്രമണം നടത്തിയത് പതിനഞ്ചുകാരനെന്ന് പൊലീസ്

ജമ്മു കാശ്മീരിലെ ബസ് സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണം നടത്തിയത് ഒൻപതാം ക്ലാസുകാരനെന്ന് പൊലീസ്. ലഞ്ച് ബോക്‌സിൽ ഒളിപ്പിച്ചാണ് വിദ്യാർത്ഥി ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ബസ് സ്റ്റാൻഡിൽ നടന്ന ഗ്രാനേഡ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
കശ്മീർ പൊലീസിന് അവിടെ നടക്കാൻ സാധ്യതയുള്ള അക്രമങ്ങളുടെ വിവരത്തെകുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയെന്നും അതാണ് അന്വേഷണം 15 വയസ് പ്രായമുള്ള കുട്ടിയിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോർട്ട്. കുട്ടി സ്വന്തമായി യൂട്യുബ് നോക്കിയാണ് ആക്രമണം നടത്തുന്നതെങ്ങനെയെന്നുള്ള കാര്യങ്ങൾ പരിശീലിച്ചതെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
Read Also : ഇന്ത്യൻ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ അവിടെ എത്തിച്ച കാറിനെക്കുറിച്ചും ഡ്രൈവറെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ആണ് ആക്രമണത്തിന് പിന്നിലെന്നും ഹിസ്ബുൾ മുജാഹിദീൻ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ഗ്രനേഡ് ആക്രമണം നടത്താൻ കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീർ ഇൻസ്‌പെക്ടർ ജനറൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here