ഇന്നത്തെ പ്രധാന വാർത്തകൾ ( 8 മാർച്ച് 2019)

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു
കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.
അഞ്ചു വര്‍ഷമെങ്കിലും സര്‍വീസുള്ള കണ്ടക്ടര്‍മാരെ ജോലിയില്‍ എടുക്കാനാണ് തീരുമാനമായത്. ലീവ് വേക്കന്‍സിയില്‍ ജോലിയിലെടുക്കാമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പൊന്നാനിയില്‍ പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിയായേക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. പാര്‍ലമെന്ററി മണ്ഡലം കമ്മിറ്റി അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചു. തീരുമാനം സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അന്തിമതീരുമാനമെടുക്കേണ്ടത് സിപിഐഎം സംസ്ഥാന നേതൃത്വമാണ്.
തിരുവനന്തപുരത്ത് കുമ്മനം തന്നെ; മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ചു
മിസോറാമിന്റെ ഗവര്‍ണ്ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വച്ചു. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. അസ്സം ഗവര്‍ണ്ണര്‍ പ്രൊഫ. ജഗദീഷ് മുഖിയ്ക്ക് മിസോറാമിന്റെ ചുമതല നല്‍കിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് രാജി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്; മൂന്നംഗ സമിതിയെ നിയോഗിച്ചു
അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ളയാണ് സമിതിയുടെ അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എട്ടാഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ പ്രതികരണം. പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് തെളിക്കുകയാണ് റിസോര്‍ട്ട് ജീവനക്കാര്‍. ആദ്യം വെടിയുതിര്‍ത്തത് പോലീസെന്നും മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും റിസോര്‍ട്ട് മാനേജര്‍മാര്‍ പറഞ്ഞു. വെടിവെപ്പിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിരുന്നില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here