Advertisement

വനിതാ ദിനത്തില്‍ 1000 കുപ്പി വൈന്‍ സമ്മാനമായി നല്‍കി കൊളംബിയന്‍ മദ്യശാല

March 9, 2019
Google News 1 minute Read

ഇന്നലെ ലോകം മുഴുവന്‍ വനിതാ ദിനം ആഘോഷിച്ചപ്പോള്‍ കൊളംബിയ ഹൈറ്റ്‌സിലെ മദ്യവില്‍പനകേന്ദ്രത്തിന്റെ ഉടമ തന്റെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ വ്യത്യസ്ത സമ്മാനമാണ് ഒരുക്കിയത്. ആയിരം വൈന്‍ കുപ്പികളാണ് ജസ്പ്രീത് സിങ് ടണ്ഠന്‍ വനിതകള്‍ക്കായി മാറ്റി വെച്ചത്, അതും കുപ്പിയ്ക്ക് വെറും ഒരു സെന്റ്(cent) വിലയ്ക്ക്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വൈന്‍ വാങ്ങാനെത്തിയ സ്ത്രീകളുടെ നീണ്ട നിരയായിരുന്നു ജസ്പ്രീതിന്റെ കടയില്‍. സൗജന്യമായി മദ്യം നല്‍കാന്‍ നിയമം അനുവദിക്കാത്തതു കൊണ്ടാണ് കുപ്പിക്ക് ഒരു സെന്റ് വില ഈടാക്കിയതെന്ന് ജസ്പ്രീത് അറിയിച്ചു. സ്‌നേഹത്തിന്റെ പ്രതീകമായാണിത് ചെയ്യുന്നതെന്നും വരും കൊല്ലങ്ങളിലും ഇത് തുടരാനാഗ്രഹിക്കുന്നതായും ജസ്പ്രീത് കൂട്ടിച്ചേര്‍ത്തു.

Read More: കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തിയ യുവതിയ്ക്ക് വനിതാദിനത്തില്‍ കളക്ടറുടെ സ്നേഹസമ്മാനം

ഓഫറിനെ കുറിച്ച് ജസ്പ്രീത് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംഗതി സത്യമാണോയെന്നറിയാന്‍ തുടരെയുള്ള ഫോണ്‍വിളികള്‍ കൊണ്ട് ജസ്പ്രീത് കുഴങ്ങി. വൈന്‍ വെറുതെ കൊടുക്കുകയാണോന്നറിയാന്‍ നിരവധി പേര്‍ വിളിച്ചുവെന്ന് ജസ്പ്രീത് പറയുന്നു.
ഓഫറിനെ കുറിച്ച് ജസ്പ്രീത് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംഗതി സത്യമാണോയെന്നറിയാന്‍ തുടരെയുള്ള ഫോണ്‍വിളികള്‍ കൊണ്ട് ജസ്പ്രീത് കുഴങ്ങി. വൈന്‍ വെറുതെ കൊടുക്കുകയാണോന്നറിയാന്‍ നിരവധി പേര്‍ വിളിച്ചുവെന്ന് ജസ്പ്രീത് പറയുന്നു.
തന്റെ മൂത്ത നാല് സഹോദരികളേയും അമ്മയേയും പ്രത്യേകം ഓര്‍മിക്കുന്നതായി ജസ്പ്രീത് പറഞ്ഞു. തന്നെ പൊന്നുപോലെ നോക്കിയത് അമ്മയും സഹോദരിമാരും ആണെന്ന് ജസ്പ്രീത് ഓര്‍മിച്ചു. തന്റെ ജീവിതത്തില്‍ നന്മകള്‍ നിറച്ച എല്ലാ വനിതകള്‍ക്കും ജസ്പ്രീത് നന്ദി പറയുകയും ചെയ്തു. വിദ്യാര്‍ഥിനികളുള്‍പ്പെടെ നിരവധി വനിതകളെത്തി ജസ്പ്രീതിന്റെ വനിതാദിന സമ്മാനം സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങിപ്പോയതായാണ് വിവരം. പലരും ജസ്പ്രീതിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുവെങ്കിലും വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here