Advertisement

നരേന്ദ്ര മോദി ഇന്ത്യയുടെ അച്ഛന്‍: അണ്ണാ ഡിഎംകെ നേതാവ്

March 9, 2019
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്രേമോദി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ അച്ഛനാണെന്ന് അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് ക്ഷീരവികസന വകുപ്പുമന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി. മാധ്യമങ്ങളോടു സംസാരിക്കുകവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

‘മോദി ഞങ്ങളുടെ അച്ഛനാണ്. ഇന്ത്യയുടെ അച്ഛനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു.’ ബാലാജി പറഞ്ഞു.

‘അണ്ണാ ഡി.എം.കെ മുന്‍കാല നേതാവായിരുന്ന ജയലളിത ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന നിലപാടെടുത്തയാളാണ്. അങ്ങനെയിരിക്കെ എന്തുകൊണ്ട് അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അമ്മയുടെ തീരുമാനം വേറൊന്നായിരുന്നു. അത്തരമൊരു മഹത് വ്യക്തിത്വത്തിന്റെ അസാന്നിധ്യത്തില്‍ മോദിയാണ് ഞങ്ങളുടെ അച്ഛന്‍. ഇന്ത്യയുടെ അച്ഛന്‍.’ അദ്ദേഹം പറഞ്ഞു.

Read More: നരേന്ദ്ര മോദിയുടേത് ‘എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞ സർക്കാർ: മമതാ ബാനർജി

ഫെബ്രുവരി 19നാണ് ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ – പി.എം.കെ സഖ്യം രൂപീകരിച്ചത്. അഞ്ച് ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുമെന്നാണ് ധാരണ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here