സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: ലീഗില്‍ നാടകീയ നീക്കങ്ങള്‍; മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാന്‍ നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുസ്ലീം ലീഗില്‍ നാടകീയ നീക്കങ്ങള്‍. പൊന്നാനി എം പിയായ ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്ത് മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കുവാനുമാണ് നീക്കം.
ഇന്നലെ രാത്രി മുതല്‍ ഇത് സംബന്ധിച്ച് ലീഗില്‍ ചര്‍ച്ച നടന്നു വരികയാണ്. മണ്ഡലം വെച്ചുമാറുന്ന കാര്യം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പാണക്കാട് ശിഖാബ് തങ്ങളെ നേരിട്ടെത്തി ബോധിപ്പിച്ചു. നേരത്തേ പി കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കുന്ന കാര്യം ലീഗ് പ്രാദേശിക നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. ഇത് കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അനുകൂല നിലപാടായിരുന്നില്ല കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനിടെയാണ് വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് ലീഗ് പ്രാദേശിക ഘടകം രംഗത്തെത്തിയിരിക്കുന്നത്.
പി കെ കുഞ്ഞാക്കുട്ടി പൊന്നാനിയില്‍ മത്സരിച്ചാല്‍ മികച്ച വിജയമാകും മുസ്ലീം ലീഗിന് ലഭിക്കുക എന്നാണ് നേതാക്കള്‍ പറയുന്നത്. ഇ ടി മുഹമ്മദ് ബഷീറിന് മലപ്പുറത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. മലപ്പുറത്ത് മത്സരിക്കുന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാണക്കാട് ശിഖാബ് തങ്ങളാണ്. ഇന്ന് ചേരിുന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here