നിലവിലുള്ള എം.പിയെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല: ബാബുജോര്‍ജ്

ഹൈക്കമാന്‍റിന്‍റെയും കെ.പി.സി.സിയുടേയും നിര്‍ദ്ദേശം അനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പട്ടിക നല്‍കിയതെന്ന് പത്തനംതിട്ട ഡി.സി.ഡി പ്രസിഡന്‍റ് ബാബുജോര്‍ജ്. ജില്ലയിലുള്ളവര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് തെറ്റൊന്നുമല്ല. നിലവിലുള്ള എം.പിയെ മാറ്റണമെന്നോ അദ്ദേഹത്തിന് എന്തെങ്കിലും പോരായ്മയുണ്ടെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഡി.സി.സി പട്ടിക നല്‍കിയതെന്നായിരുന്നു ആന്‍റോ ആന്റണി എം.പിയെ അനുകൂലിക്കുന്നവരുടെ പ്രതികരണം.
സിറ്റിംഗ് എം.പിമാര്‍ മത്സരിക്കട്ടെയെന്നും പട്ടിക വേണ്ടെന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനമെന്നാണ് ആന്റോ ആന്റണി എം.പി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഹൈക്കമാന്റും കെ.പി.സി.സിയും ആവശ്യപ്പെട്ടതനുസരിച്ചാണ് പട്ടിക നല്‍കിയതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജ് 24 നോട് പറഞ്ഞു. നിലവിലുള്ള എം.പിയെ കൂടാതെ മൂന്നു പേരുടെ പട്ടിക നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എല്ലാ ജില്ലയിലും ഇങ്ങനെ പട്ടിക നല്‍കിയിട്ടുണ്ട്.
Read More: പൊതുതെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാകില്ല: മുല്ലപ്പളളി
ജില്ലയിലുള്ളവര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. അഭിപ്രായം പാര്‍ട്ടി വേദികളില്‍ പറയാം. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായം പറയാതിരിക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാര്‍ത്ഥിയായി ആരെ ഹൈക്കമാന്റ് തീരുമാനിച്ചാലും ഡി.സി.സി അതു അംഗീകരിക്കുകയും അവരുടെ വിജയത്തിനായി പ്രചരണത്തിനിറങ്ങുകയും ചെയ്യും. മറുത്തൊരു ശബ്ദം പോലും ജില്ലയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here