ഇടി പൊന്നാനിയില്‍ തന്നെ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; മാറ്റമില്ലാതെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടിക

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മുസ്ലീംലീഗില്‍ നിലനിന്ന അനിശ്ചിതത്വത്തിന് വിരാമം. ഇ ടി മുഹമ്മദ് ബഷീര്‍ തന്നെ പൊന്നാനിയില്‍ മത്സരിക്കും. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമത്തിനകം ഉണ്ടാകും.

പൊന്നാനി എം പിയായ ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്ത് മത്സരിപ്പിക്കുന്ന കാര്യം പ്രദേശിക നേതൃത്വം ആലോചിച്ചിരുന്നു. മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കുവാനുമായിരുന്നു നീക്കം. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.

മണ്ഡലം വെച്ചുമാറുന്ന കാര്യം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പാണക്കാട് ശിഖാബ് തങ്ങളെ നേരിട്ടെത്തി ഇന്നലെ ബോധിപ്പിച്ചിരുന്നു. നേരത്തേ പി കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കുന്ന കാര്യം ലീഗ് പ്രാദേശിക നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. ഇത് കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്‌തെങ്കിലും അനുകൂല നിലപാടായിരുന്നില്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

പി കെ കുഞ്ഞാക്കുട്ടി പൊന്നാനിയില്‍ മത്സരിച്ചാല്‍ മികച്ച വിജയമാകും മുസ്ലീം ലീഗിന് ലഭിക്കുക എന്നയിരുന്നു പ്രാദേശിക നേതാക്കളുടെ വാദം. ഇ ടി മുഹമ്മദ് ബഷീറിന് മലപ്പുറത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top