Advertisement

ഇന്ത്യയും പാക്കിസ്ഥാനും കാശ്മീരിന് സമ്പൂർണ്ണ സ്വയം ഭരണ അവകാശം നൽകാൻ തയ്യാറാകണം: നാഷണൽ കോൺഫറൻസ്

March 9, 2019
Google News 1 minute Read

ഇന്ത്യയും പാക്കിസ്ഥാനും കാശ്മീരിന് സമ്പൂർണ്ണ സ്വയം ഭരണ അവകാശം നൽകാൻ തയ്യാറാകണമെന്ന ആവശ്യവുമായ് നാഷണൽ കോൺഫറൻസ്. ഇപ്പോഴത്തെ സംഘർഷവസ്ഥ ഒഴിവാക്കാൻ അത് മാത്രമാണ് മാർഗ്ഗമെന്ന് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂക്ക് അബ്ദുള്ള പറഞ്ഞു. ഫറൂക്ക് അബ്ദുള്ളയുടെ നിർദ്ദേശം തള്ളിയ സർക്കാർ സംസ്ഥാനത്ത് ഭീകരവാദ പ്രപർത്തനം അടിച്ചമർത്തും എന്ന് വ്യക്തമാക്കി.

ജമ്മുകാശ്മിരിർ പോലിസിൽ നിന്ന് കഴിഞ്ഞ ദിവസ്സം വിരമിച്ച പോലിസ് മേധാവി ഷഫാത്ത് അലി വത്താലിയ്ക്ക് പാർട്ടി അംഗത്വം നൽകുന്ന ചടങ്ങിലാണ് കാശ്മീരിന്റെ സ്വയം ഭരണാവകാശത്തിനായുള്ള വാദം നാഷണൽ കോൺഫറൻസ് ശക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും ഇരു രാജ്യങ്ങളുടെയും അധീനതയിലുള്ള കാശ്മിരിന് സമ്പൂർണ്ണ സ്വയം ഭരണം നൽകണമെന്ന് ഫറൂക്ക് അബ്ദുള്ള നിർദ്ധേശിച്ചു. പുൽ വാമ ആക്രമണത്തിന് ശേഷം ജമ്മുകാശ്മിർ യുദ്ധക്കളമായ് മാറിയിരിയ്ക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുനരാരംഭിയ്ക്കുകയും കാശ്മിരിന്റെ സമ്പൂർണ്ണ സ്വയം ഭരണം അംഗികരിയ്ക്കുകയും മാത്രമാണ് ഇനി പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗമെന്നും മൂന്നു തവണ കാശ്മീർ മുഖ്യമന്ത്രിയായ ഫറൂക്ക് അബ്ദുള്ള വ്യക്തമാക്കി.

Read Also : ജമ്മു കാശ്മീരിന് പ്രത്യേക പദവി; ആർട്ടിക്കിൾ 35എ യുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

അതേസമയം സംസ്ഥാനത്ത് നിന്ന് ഭീകരവാദ സംഘങ്ങളെ അമർച്ച ചെയ്യുന്ന നടപടികൾക്ക് ഒരു ഇളവും ഇല്ലെന്ന് ജമ്മുകാശ്മീർ ഗവർണ്ണറുടെ ഉപദേശകൻ വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പുകളിൽ ധൈര്യമായ് ജനങ്ങൾക്ക് ബൂത്തുകളിൽ എത്താൻ സാധിയ്ക്കുന്ന സാഹചര്യം ഒരുക്കാനാണ് സർക്കാർ ശ്രമം. കഴിഞ്ഞ ദിവസ്സം ജമ്മുവിൽ ഉണ്ടായതിന് സമാനമായ സംഭവങ്ങൾ തടയാൻ തിരച്ചിൽ കൂടുതൽ ശക്തമാക്കും എന്നും അദ്ധേഹം പറഞ്ഞു. അതേസമയം ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചതിനും യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും വിഘടന വാദ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾ കാശ്മീരിലെ ജനജീവിതം തടസ്സപ്പെടുത്തിയിരിയ്ക്കുകയാണ്. ശ്രീനഗറിലെ ആറ് പോലിസ് സ്റ്റേഷൻ അതിർത്തിയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here