Advertisement

നരേന്ദ്രമോദി രണ്ടാം തവണയും വാരണാസിയിൽ നിന്ന് ജനവിധി തേടും

March 9, 2019
Google News 1 minute Read

കേരളം അടക്കം ഉള്ള സംസ്ഥാനങ്ങളിൽ കൂടുതൽ പ്രാദേശിക പാർട്ടികളെ മുന്നണിയിൽ എത്തിയ്ക്കാൻ ബി.ജെ.പി തിരുമാനം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാരെ ഇതിനായ് പാർട്ടി നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണയും വാരണാസിയിൽ നിന്ന് ലോകസഭയിലെയ്ക്ക് ജനവിധി തേടും. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഈ തിരുമാനങ്ങൾ കൈക്കൊണ്ടത്.

വിവിധ സംസ്ഥാനങ്ങളിലെ സാധ്യതകളെ കുറിച്ച് പഠിയ്ക്കാൻ നിയോഗിച്ച എജൻസികൾ സമർപ്പിച്ച റിപ്പോർട്ടുകൾ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം വിലയിരുത്തി. കൂടുതൽ പ്രാദേശിക പാർട്ടികളുമായ് സഖ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കാൻ ഇതിന്റെ അടിസ്ഥാനത്തിൽ യോഗം തിരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സാമുദായിക സംഘടനകളുമായും ആശയ വിനിമയം നടത്തു. കേരളത്തിലെ എൻ.എസ്.എസ് അടക്കമുള്ള സംഘടനകളെയാണ് പാർട്ടി സമീപിയ്ക്കുക.

Read Also : നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചു; സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

അതേസമയം ഇപ്പോഴത്തെ രാഷ്ട്രിയ സാഹചര്യം രാജ്യത്ത് അനുകൂലമാണെന്നാണ് പാർലമെന്ററി പാർട്ടി യോഗം വിലയിരുത്തി. ലോകസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ വിഷയത്തിൽ കർശനമായ് മാനദണ്ഡങ്ങൾ പാലിയ്ക്കാൻ യോഗം തിരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണയും വാരനാസിയിൽ നിന്ന് ലോകസഭയിലെയ്ക്ക് ജനവിധി തേടും. ഇത്തവണ ഒരു മണ്ഢലത്തിൽ നിന്ന് മാത്രമാകും നരേന്ദ്രമോദി ജനവിധി തേടുക. ഇന്നലെ രാത്രി അവസാനിച്ച യോഗം അമിത്ഷാ യുടെ അദ്ധ്യക്ഷതയിലാണ് നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here