നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചു; സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

പൊതുചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചതിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. സിപിഎം. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ നരസയ്യ ആദത്തിനെതിരെയാണ് പാര്‍ട്ടിയുടെ നടപടി. മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സോളാപൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് അച്ചടക്കനടപടി.
CPI(M) Central Committee: We’ve decided to suspend Maharashtra CC secretary, Narasayya Adam, from the Central Committee for 3 months. This is a consequence of his speech at a public event in Solapur in presence of the Prime Minister & Maharashtra CM which hurt the party’s image. pic.twitter.com/mkyD7iyLvm
— ANI (@ANI) 4 March 2019
2022 ല്‍ പൂര്‍ത്തിയാകുന്ന ഭവനപദ്ധതിയെപ്പറ്റിയുള്ള സംസാരത്തിനിടെയാണ് നരസയ്യ മോദിയെ പുകഴ്ത്തി സംസാരിച്ചത്. പദ്ധതികള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ പ്രധാനമന്ത്രിയായി മോദി തന്നെ ഉദ്ഘാടനത്തിനു വരണമെന്നാണ് തന്റെ ആഗ്രഹമെന്നും നരസയ്യ പൊതുവേദിയില്‍ പറഞ്ഞിരുന്നു.
ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്നും അതിനാലാണ് നടപടിയെടുത്തിരിക്കുന്നതെന്നുമാണ് വിഷയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here