പ്രധാനമന്ത്രി അനിൽ അംബാനിയുടെ കാവൽക്കാരനാണെന്ന് രാഹുൽ ഗാന്ധി

Rahul gandhi and modi

പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിയുടെ കാവൽക്കാരനാണെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. റാഫേൽ ഇടപാടിനെ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പ്രധാനമന്ത്രി ഒഴിഞ്ഞു മാറുകയാണ്. നീരവ് മോദിയുടേയും മെഹുൽ ചോസ്കിടേയും പോക്കറ്റിൽ പണം നിറക്കാനാണ് മോദിക്ക് താൽപ്പര്യം. കോൺഗ്രസിന് മാത്രമേ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കഴിയുകയുള്ളു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ എല്ലാവർക്കും അടിസ്ഥാന വേതനം ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി കർണ്ണാടകയിലെ ഹാവേരിൽ നടന്ന പൊതു പരിപാടിയിൽ പറഞ്ഞു.

Read More: ‘റഫാലിൽ മോദി സമാന്തര ചർച്ച നടത്തി; എന്തുകൊണ്ട് അന്വേഷണമില്ല ?’ മോദിക്കെതിരെ രാഹുൽ ഗാന്ധി

നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി നേരത്തെ ഉന്നയിച്ചിരുന്നു.  നരേന്ദ്രമോദി ഭരണകാലത്ത് എല്ലാം മോഷ്ടിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇപ്പോൾ റഫാൽ രേഖകളും മോഷണം പോയി. 2 കോടി തൊഴിൽ മോഷണം പോയി 500/1000 നോട്ടുകൾ മോഷണം പോയി. സർക്കാരിന്റെയും കോടതിയുടെയും ഉത്തരവാദിത്വം ആണ് എല്ലാവർക്കും നീതി നൽകേണ്ടത്. റഫാൽ അഴിമതിയില് പ്രധാനമന്ത്രിയുടെ പേര് കൃത്യമായി വന്നു കഴിഞ്ഞു. പിന്നെ എന്ത് കൊണ്ട് ക്രിമിനൽ അന്വേഷണം നടത്തുന്നതില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അഴിമതി കേസാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ രേഖകളിൽ നിന്ന് വ്യക്തമാണ്. റഫാൽ രേഖകൾ കാണാതായതിന് മാധ്യമങ്ങൾക്ക് അന്വേഷണം നടത്താൻ പോകുന്നു. എന്നാൽ എന്ത് കൊണ്ട് 30000 കോടി രൂപയുടെ അഴിമതിയിൽ ഉൾപ്പെട്ടവർക്ക് എതിരെ അന്വേഷണം ഇല്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top