വിവാദ വ്യവസായി നീരവ് മോദി ലണ്ടനിൽ വിലസുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത്

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പ് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദി ലണ്ടനിൽ വിലസുന്നു. ലണ്ടനിലെ തെരുവുകളിൽ സ്വതന്ത്രനായി സഞ്ചരിക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ യു.കെ പത്രമായ ദ ടെലിഗ്രാഫ് പുറത്തുവിട്ടു. ലണ്ടനിൽ നീരവ് മോദി വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. മാധ്യമ പ്രവർത്തർക്ക് നീരവ് മോദിയെ കണ്ടെത്താനും കഴിയുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാറിന് കഴിയുന്നില്ലെന്ന്കോൺഗ്രസ് വിമർശിച്ചു.

ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോട്ടുകളുണ്ട്. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബം​ഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബം​ഗ്ലാവ് പൊളിച്ചുമാറ്റാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.

യു.കെയിൽ പ്രസിദ്ധീകരിക്കുന്ന ദ ടെലിഗ്രാഫ് പത്രമാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ 13000 കോടി രൂപയുടെ വായ്പ്പ തട്ടിപ്പ നടത്തി രാജ്യം വിട്ട നീരവ് മോദിയെ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ് എൻഡിൽ ‘ 8 മില്യൺ പൗണ്ട് വില വരുന്ന ആഡംബര ഫ്ളാറ്റിലാണ് നീരവ് മോദിയുടെ താമസമെന്നും പ്രതിമാസം 17 ലക്ഷമാണ് വാടക നൽകുന്നതെന്നും ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ലണ്ടനിലെ തെരുവുകളിൽ അദേഹം സ്വതന്ത്രനായി നടക്കുന്ന ദൃശ്യങ്ങളും ടെലിഗ്രാഫ് പുറത്തുവിട്ടിട്ടുണ്ട്. ടെലിഗ്രാഫ് റിപ്പോർട്ടർ അദേഹത്തോട് തുടർച്ചായി ചോദ്യങ്ങൾ ചോദിക്കുന്നതും ഒന്നും പ്രതികരിക്കാനില്ലെന്ന് നീരവ് മോദി പറയുന്നതും ദ്യശ്യങ്ങളിൽ കാണാം.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് രംഗത്ത് എത്തി.മാധ്യമ പ്രവർത്തർക്ക് നീരവ് മോദിയെ കണ്ടെത്താനും കഴിയുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാറിന് കഴിയുന്നില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജവാല ചോദിച്ചു.നനീരവ് മോദിക്കെതിരെ ഇന്റർപോള് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദിയുടെ 1725. 36 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരെത്തെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു

Read More: നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിക്കുന്നതിനുളള നടപടികള്‍ തുടങ്ങി
നീരവ് മോദി ബിജെപി ബന്ധം പ്രതിപക്ഷം ആരോപിക്കുന്നതിനിടയിൽ, തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മഹാരാഷ്ട്ര സർക്കാരും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി. അതേസമയം, നീരവ് മോദിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കാത്തത് വ്യാപക വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top