ലോക്സഭ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് തുടക്കം. പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി എം ബി രാജേഷിന്‍റെ കൺവെൻഷനോടെയാണ് പ്രചാരണങ്ങൾക്ക് സിപിഎം തുടക്കം കുറിക്കുന്നത്. എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ് എംബി രാജേഷിന്റെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. വിവിധ കക്ഷിനേതാക്കളായ കെ ഇ ഇസ്മായിൽ, അഡ്വ. വി മുരുകദാസ്, എ കെ ശശീന്ദ്രൻ, മാത്യൂസ് കോലഞ്ചേരി, എം കെ ഭാസ്‌കരൻ, മോൻസി തോമസ്, എൻ കെ അബ്ദുൾ അസീസ്, നയിബ് മാത്യു, എം പി പോളി എന്നിവർ പങ്കെടുക്കും.
ReadAlso: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും
കോഴിക്കോട‌്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങൽ കൺവൻഷനുകൾ നാളെ (തിങ്കള്‍) നടക്കും. കോഴിക്കോട്ട‌് എം പി വീരേന്ദ്രകുമാർ എംപി ഉദ‌്ഘാടനം ചെയ്യും. എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, സി കെ നാണു, എ കെ ശശീന്ദ്രൻ, ഇ പി ആർ വേശാല, നജീബ് പാലക്കണ്ടി, പ്രൊഫ. എ പി അബ്ദുൾ വഹാബ്, സാലി മുഹമ്മദ്, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവർ പങ്കെടുക്കും.
മലപ്പുറത്ത‌് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ‌് പ്രൊഫ. എ പി അബ്ദുൾ വഹാബാണ് കണ്‍വെന്‍ഷന്‍ ഉദ‌്ഘാടനം ചെയ്യുക. എ വിജയരാഘവൻ, കെ ഇ ഇസ്മായിൽ, അഡ്വ. വി മുരുകദാസ്, അഡ്വ. ബാബു കാർത്തികേയൻ, എ അബ്ദുൾ ഖാദർ, പ്രൊഫ. എബ്രഹാം പി മാത്യു, കെ പി പീറ്റർ, കെ ടി മുജീബ് റഹ‌്മാൻ, മാത്യു സ്റ്റീഫൻ എന്നിവർ പങ്കെടുക്കും. തൃശൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ‌്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ, ബെന്നി മുഞ്ഞേലി, പി കെ രാജൻ , സി ആർ വത്സൻ, എം എ പൗലോസ്, അഡ്വ. പോൾ ജോസഫ്, എൻ കെ അബ്ദുൾ അസീസ്, കെ കെ വിദ്യാധരൻ, എം പി പോളി എന്നിവർ പങ്കെടുക്കും.
ReadAlso: സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു
എറണാകുളത്ത‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബിയാണ് ഉദ്ഘാടകന്‍. ബിനോയ് വിശ്വം, കെ കൃഷ്ണൻകുട്ടി, ടി പി പിതാംബരൻ, വി കെ മനോഹരൻ, പ്രൊഫ. വി ജെ പാപ്പു, എം വി മാണി, എം എ ലത്തീഫ്, ഫാ. മാത്യൂസ് കണ്ടോന്ത്രയ്ക്ക , പി സി ജോസഫ് എന്നിവർ പങ്കെടുക്കും.
ആലപ്പുഴയിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ഉദ‌്ഘാടനം ചെയ്യും. വി കെ രാജു, അഡ്വ. ജോർജ് തോമസ്, തോമസ് ചാണ്ടി, ചവറ സരസൻ, ജി ശശിധരപ്പണിക്കർ, പി എം മാത്യു, ഡോ. എ എ അമീൻ, സജു എടക്കാട്, ഏലിയാസ് സക്കറിയ എന്നിവർ പങ്കെടുക്കും. ആറ്റിങ്ങലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും. കെ പ്രകാശ് ബാബു, ജമീല പ്രകാശം, രവികുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ, റൂഫസ് ഡാനിയൽ, സി വേണുഗോപാലൻനായർ, പ്രിയ ബിജു, അഡ്വ. ആന്റണി രാജു, കവടിയാർ ധർമൻ എന്നിവർ പങ്കെടുക്കും.
ReadAlso: ഇടതുമുന്നണി സീറ്റ് വിഭജനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി
മാവേലിക്കരയിൽ ആർ ബാലകൃഷ്ണപ്പിള്ളയാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, മന്ത്രിമാർ, വിവിധ എൽഡിഎഫ് നേതാക്കൾ എന്നിവർ വിവിധ കണവെൻഷനുകൾക്ക് തുടക്കം കുറിക്കും. കൺവെൻഷനുകളോടെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പര്യടനങ്ങൾക്കും തുടക്കമാകും.
കാസർകോട‌്, കണ്ണൂർ, വടകര, ആലത്തൂർ, ചാലക്കുടി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം കൺവൻഷനുകൾ ചൊവ്വാഴ‌്ചയും ഇടുക്കി, തിരുവനന്തപുരം കൺവൻഷനുകൾ ബുധനാഴ‌്ചയും വയനാട‌്, പൊന്നാനി മണ്ഡലം കൺവൻഷനുകൾ വ്യാഴാഴ‌്ചയും നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here