തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമെന്ന് നരേന്ദ്ര മോദി

ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പുകള്‍ വരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

സജീവമായ പങ്കാളിത്തത്തിലൂടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സമ്പുഷ്ടമാക്കാന്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്താന്‍ ആദ്യമായി വോട്ടവകാശം രേഖപ്പെടുത്താന്‍ ഒരുങ്ങുന്നവരോട് ആഭ്യര്‍ത്ഥിക്കുന്നു. 70 വര്‍ഷമായി അവഗണിക്കപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചത്. ശക്തവും സമ്പല്‍സമൃദ്ധവുമായ രാജ്യം സാക്ഷാത്കരിക്കാനുള്ള സമയമാണിത്. 2014 ല്‍ ജനങ്ങള്‍ യു.പി.എയെ തള്ളിക്കളഞ്ഞു. യു.പി.എ സര്‍ക്കാരിനെതിരെ കനത്ത ജനരോഷമാണ് ഉണ്ടായിരുന്നതെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ രാജ്യത്ത് ഏഴ് ഘട്ടമായി നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ വിവിധ ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 23 ന് പ്രഖ്യാപിക്കും.

Read More: മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്; കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top