തെരഞ്ഞെടുപ്പിനു ശേഷം പിണറായി രാജി വെയ്‌ക്കേണ്ട സാഹചര്യമുണ്ടാകും; പി.സി ജോര്‍ജ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ദയനീയ പരാജയമുണ്ടാകുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും പി സി ജോര്‍ജ് ട്വന്റി ഫോറിനോട് പറഞ്ഞു. ഇടതുമുന്നണിയിലെ സീറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വീതം വച്ചെടുക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ ബന്ധം ഉപേക്ഷിച്ചു പുറത്തുവരണമെന്നും ജോര്‍ജ്ജ് പറഞ്ഞു.
Read Also: പിജെ ജോസഫ് സ്ഥാനാർത്ഥിയായാൽ പിന്തുണ നൽകുമെന്ന് പി സി ജോര്‍ജ്
കെ.എം.മാണിയെ മുന്‍നിര്‍ത്തി ജോസ് കെ.മാണി കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പി.ജെ.ജോസഫ് പുറത്തുവന്ന് കേരള കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടതെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. തന്റെ നേതൃത്വത്തിലുള്ള ജനപക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് 15നു ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനപക്ഷം രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. യു.ഡി.എഫുമായി ചര്‍ച്ച നടത്താന്‍ കത്തു നല്‍കിയത് തന്റെ മര്യാദയാണ്. മത്സരിച്ചില്ലെങ്കില്‍ ഏതു മുന്നണിക്ക് വോട്ട് ചെയ്യണമെന്നതുള്‍പ്പെടെ 15നു ചേരുന്ന യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here