പിജെ ജോസഫ് സ്ഥാനാർത്ഥിയായാൽ പിന്തുണ നൽകുമെന്ന് പി സി ജോര്‍ജ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പി സി ജോര്‍ജ് എം എല്‍ എ. പിജെ ജോസഫ് സ്ഥാനാർത്ഥിയായാൽ പിന്തുണ നൽകുമെന്നും പി സി ജോര്‍ജ് അറിയിച്ചു. മാധ്യങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Read More: കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പി സി ജോര്‍ജ്
ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് കോണ്‍ഗ്രസിന് കത്ത് നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം മൂന്നായി. ഇതുവരെ ആരും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കേരള ജനപക്ഷം എക്‌സിക്യൂട്ടീവ് കമ്മറ്റി കോട്ടയത്ത് ചേര്‍ന്നത്. കോണ്‍ഗ്രസ് കൂടെക്കൂട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സര രംഗത്തേക്കെത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇരുപത് മണ്ഡലങ്ങളിലേക്കും മത്സരിക്കാനാണ് പദ്ധതി. തട്ടകമായ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ചെയര്‍മാന്‍ പി.സി ജോര്‍ജ് തന്നെ കളത്തിലിറങ്ങും. പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് ഇതെന്നാണ് പി.സിയുടെ വിശദീകരണം
പി.ജെ ജോസഫ് മത്സരിക്കുമെങ്കില്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പിന്തുണ നല്‍കുമെന്നും പി.സി ജോര്‍ജ് അറിയിച്ചു
പി.സിയുടെ മകന്‍ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ത്ഥികളാകും. ഒമ്പതംഗ സമിതിയെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തി. പാര്‍ട്ടിയുടെ കത്തിന് മറുപടി നല്‍കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിച്ചില്ലെന്ന് പി.സി ആരോപിച്ചു. രണ്ട് ദിവസത്തിനകം മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കാനാണ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here