Advertisement

‘പ്രധാനമന്ത്രി ആരായിരുന്നാലും പ്രയോഗിക്കേണ്ട ഭാഷ അതല്ല’; വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി

March 10, 2019
Google News 8 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവും നടിയുമായ വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി രംഗത്ത്. പ്രധാനമന്ത്രിക്ക് എതിരെ പ്രയോഗിക്കേണ്ട ഭാഷ അത്തരത്തിലുള്ളതല്ലെന്ന് രേണുക ചൗധരി പറഞ്ഞു.

വിജയശാന്തി പ്രസ്താവന നടത്തിയ സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ല.പ്രധാനമന്ത്രി ആരായിരുന്നാലും പ്രയോഗിക്കേണ്ട ഭാഷ അതല്ല. നമ്മള്‍ അദ്ദേഹത്തെ പോലെ ആയിരിക്കണമെന്നില്ല. പക്ഷേ അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലെന്നും രേണുക ചൗധരി കൂട്ടിച്ചേര്‍ത്തു.

Read more: മോദി ഭീകരവാദിയെ പോലെ; വിവാദ പരാമര്‍ശവുമായി വിജയശാന്തി

കഴിഞ്ഞ ദിവസം തെലങ്കാനയിലെ ഷംഷാബാദില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് വിജയശാന്തിയുടെ വിവാദപരാമര്‍ശം. പ്രധാനമന്ത്രിയെ കണ്ടാല്‍ ഭീകരവാദിയെപ്പോലെയാണെന്നും മോദിയെ ജനങ്ങള്‍ ഭയപ്പെടുകയാമെന്നും വിജയശാന്തി പറഞ്ഞിരുന്നു.

https://www.youtube.com/watch?v=uYDEn39UHyY

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here