ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ജാംനഗര്‍ എംഎല്‍എയായ വല്ലഭ് ധാരാവിയയാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ബിജെപിയിലേക്ക് മൂന്ന് എംഎല്‍എമാരാണ് കൂടുമാറിയിട്ടുള്ളത്.
വല്ലഭ് ധാരാവിയ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്കാണ് രാജി നല്‍കിയത്. നാളെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ നിന്നും വീണ്ടും രാജി ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് 8ന് പര്‍ഷോത്തം സബരിയ, ജവഹര്‍ ചാവ്ദ എന്നീ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. അഴിമതിക്കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ സബരിയക്ക് ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫെബ്രുവരിയില്‍ ആശാ പട്ടേല്‍ എന്ന എംഎല്‍എ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കുന്‍വര്‍ജി ബവാലിയ എന്ന മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here