Advertisement

പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം സ്വത്തുക്കളെന്ന് ഹൈക്കോടതി

March 11, 2019
Google News 0 minutes Read

പള്ളിത്തര്‍ക്കത്തില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം സ്വത്ത്വകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് ഹൈക്കോടതി പരാമര്‍ശം. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ് ഹര്‍ജിയെത്തിയത്. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കത്തിന് ആധാരമെന്നും സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വേണ്ടിവന്നാല്‍ എല്ലാകേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. പള്ളികളുടെ സ്വത്തുവകകളും കുമിഞ്ഞുകൂടുന്ന ആസ്തിയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതി റിസീവറെ നിയോഗിച്ച് ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ പ്രശ്‌നങ്ങള്‍ എല്ലാം മാറും. ഇത്തരത്തിലൊരു ഉത്തരവിറക്കാന്‍ മടിയില്ലെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ഇത് പള്ളികളിലെ പ്രാര്‍ഥനയേയോ വിശ്വാസത്തേയൊ ബാധിക്കില്ല. തര്‍ക്കങ്ങള്‍ക്ക് പള്ളികളിലെ പ്രാര്‍ഥനയുമായി ബന്ധമുണ്ടാകില്ലെന്നും കോടതിയുടെ വാക്കാലുള്ള പരാമര്‍ശമുണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here