ലോക്‌സഭാ തെരഞ്ഞെടുപ്പ്; കനയ്യകുമാറിനെതിരായ രാജ്യദ്രോഹക്കുറ്റം സജീവ ചര്‍ച്ചയിലേക്ക്

പൊതുതെരഞെടുപ്പടുത്തിരിക്കെ കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെഎന്‍യു കേസ് സജീവ ചര്‍ച്ചയിലേക്ക്. കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ബിഹാറില്‍ മത്സരിക്കാനിടയുള്ള സാഹചര്യത്തിനിടെയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം, കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ പൊലീസിന് അനുമതി നല്‍കിയിട്ടില്ല.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥി നോതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ചുമത്തിയ കുറ്റം. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമായിരുന്നു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മുന്ന് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍ക്കാത്തത് മൂലം മാറ്റി വക്കുകയായിരുന്നു.

ബിഹാറില്‍ രാഷ്ട്രീയ ജനദാധള്‍ പിന്തുണയോടെ സിപിഐ സ്ഥാനാര്‍ത്ഥിയായി കനയകുമാര്‍ ലോക്‌സഭ തെരഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതോടെയാണ് കേസുമായി ബന്ധപെട്ട ചര്‍ച്ചകള്‍ സജീവമാകുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസിലെ വിചാരണ ആരംഭിക്കാന്‍ പൊലീസ് എന്തിനാണ് തിടുക്കാം കാണിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. നിലവില്‍ ജെഎന്‍യു രാജ്യദ്രോഹ കേസ് പരിഗണിക്കുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി മാര്‍ച്ച് 29 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ വിഷയത്തില്‍ മറുപടി നല്‍കാന്‍ രണ്ട് മുതല്‍ മൂന്ന് മാസം എടുക്കുമെന്നും കോടതി അടിയന്തിരമായി കേസി പരിഗണിക്കണമെന്നുമാണ് പാലീസിന്റ ആവശ്യം. അതേസമയം, മതിയായ തെളിവുകളില്ലാതെ രാഷ്ട്രീയ പ്രേരിതമായി കേസ് കെട്ടിചമച്ചതാണെന്ന് കനയ്യകുമാറിന്റെ അഭിഭാഷകനും പ്രതികരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top