പാസ്‌പോർട്ട് മാത്രം ഈ രാജ്യങ്ങളിൽ പോകാൻ; വിസ ഫ്രീ എൻട്രി നൽകുന്ന 25 രാജ്യങ്ങൾ

എന്നെങ്കിലും ഒരു ഇന്റർനാണൽ ട്രിപ്പ് പോകണമെന്ന് വിചാരിക്കുന്നുണ്ടോ ? പാസ്‌പോർട്ട് ഉണ്ട് വസയാണ് പ്രശ്‌നമെങ്കിൽ ഇപ്പോൾ അതിനും പരിഹാരമായി. 25 രാജ്യങ്ങളിൽ പോകാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട. മാത്രമല്ല 39 രാജ്യങ്ങളിൽ വിസ ഓൺ അറൈവലും ലഭിക്കും.
ടൂറിസ്റ്റുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായ ഇന്തോനേഷ്യ, ഭൂട്ടാൻ, മാൽദീവ്‌സ്, മൗറീഷ്യസ്, നേപ്പാൾ ഫിജി എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടും.
പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യ 10 സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 77-ാം സ്ഥാനത്ത് നിന്ന് 67 ലാണ് ഇന്ത്യ എത്തിയിട്ടുള്ളത്. 199 രാജ്യങ്ങളിൽ നിന്നും യുഎൻഡിപിയുടെ ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ് അനുസരിച്ചാണ് പാസ്പോർട്ട് ഇൻഡക്സ് തയ്യാറാക്കുന്നത്.
ഇന്ത്യൻ വിനോദസഞ്ചാരികളെ സംശയത്തോടെ നോക്കിയിരുന്ന കാലം കഴിഞ്ഞുവെന്നും തൊഴിലിനോ, വിനോദ സഞ്ചാരത്തിനോ, ആയെത്തുന്നവർ തിരികെ മടങ്ങാറുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
134 രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി ഇന്ത്യൻ പൗരൻമാർക്ക് ഇപ്പോഴും വിസ ആവശ്യമാണ്. യുഎഇ ആണ് പാസ്പോർട്ട് ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം. 167 രാജ്യങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെ യുഎഇ പൗരൻമാർക്ക് കടന്നു ചെല്ലാം. ഇതിൽ 113 രാജ്യങ്ങൾ വിസ ആവശ്യമില്ലാത്തതാണ്. ജർമ്മനി രണ്ടാം സ്ഥാനത്തും ഫ്രാൻസും യുഎസും മൂന്നാം സ്ഥാനത്തുമാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here