മുസ്ലിം ലീഗിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്ക് തുടക്കമായി. ഇടി മുഹമ്മദ് ബഷീർ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് പ്രചാരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന് കുഞാലിക്കുട്ടിയും 2009നേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു.
Read More: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും
ലോക്സഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫില്‍ ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിക്കെതിരെ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റില്‍ മല്‍സരിക്കേണ്ടി വരുന്നതിനാല്‍ ആണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here